Flash news

WEL COME TO A.L.P.S KUDAL MERKALA BLOG WelcOme to kudaal....@@@ HAPPY INDEPENDENCE @@@ DAY

Tuesday 30 September 2014

                                   Inaugurated by Our ward member Smt..Pushpakamalaksha...
Vegetable seeds Distribution ...







Saturday 6 September 2014

 HAPPY ONAM
........................................


HAPPY    TEACHER'S    DAY

                                                  ഇന്ന് ദേശീയ അധ്യാപകദിനം...(ALPSchool Kudal Merkala)
 

ഭാരതീയ ദര്‍ശനങ്ങളുടെ കുലപതി, ഭരണാധികാരി, നയതന്ത്രജ്ഞന്‍, ശ്രേഷ്ഠനായ അധ്യാപകന്‍ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള, സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്‍. 1962ല്‍ ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അധ്യാപക സംഘടനകളുടെ ദേശീയ ഫെഡറേഷന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഡോ. രാധാകൃഷ്ണന്‍െറ ജന്മദിനം -സെപ്റ്റംബര്‍ അഞ്ച് -അധ്യാപക ദിനമായി ആചരിച്ചുതുടങ്ങിയത്. 1888 സെപ്റ്റംബര്‍ അഞ്ചിന് ജനിച്ച രാധാകൃഷ്ണന്‍ പരിതാപകരമായ ജീവിത സാഹചര്യങ്ങളിലും, ഉന്നതനിലയില്‍ പരീക്ഷകള്‍ പാസായി. മികവിനു ലഭിച്ച ‘മെഡലുകള്‍’ പോലും വിറ്റാണ് കടം വീട്ടിയത്. ഒടുവില്‍ സ്വന്തം ഗുരുനാഥന്‍െറ ശിപാര്‍ശക്കത്തുമായി മദ്രാസ് പ്രസിഡന്‍സി കോളജില്‍ തത്ത്വശാസ്ത്ര അധ്യാപകനായി ഒൗദ്യോഗിക ജീവിതം തുടങ്ങി.
പിന്നീടദ്ദേഹം ചവിട്ടിക്കയറിയ പടികളും, വഹിച്ച സ്ഥാനങ്ങളും, അലങ്കരിച്ച പദവികളും, കൈവരിച്ച നേട്ടങ്ങളും വിസ്മയിപ്പിക്കുന്ന വിജയഗാഥകളായിരുന്നു. രാജമുദ്രയിലും മൈസൂര്‍ സര്‍വകലാശാലയിലും അധ്യാപകനായി. കല്‍ക്കത്ത സര്‍വകലാശാലയിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തി, ചട്ടങ്ങളില്‍ ഇളവുവരുത്തി ‘ജോര്‍ജ് അഞ്ചാമന്‍ ചെയറി’ന്‍െറ അധ്യക്ഷനാക്കി. അന്ന് 32 വയസ്സ്. കുതിരകളെ അഴിച്ചുമാറ്റി ശിഷ്യന്മാര്‍ വലിച്ച കുതിരവണ്ടിയിലിരുത്തിയാണ് മൈസൂരില്‍നിന്ന് കല്‍ക്കത്തയിലേക്ക് പോകാന്‍ അദ്ദേഹത്തെ റെയില്‍വേ സ്റ്റേഷനിലത്തെിച്ചത്. ഒരധ്യാപകന് ലഭിക്കാവുന്ന വികാരനിര്‍ഭരമായ ആ യാത്രയയപ്പ് ചരിത്രത്തിലിടം നേടി.
ആന്ധ്ര, ബനാറസ് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ പദവി വഹിച്ച ശേഷം ഓക്സ്ഫഡില്‍ അധ്യാപകനായി. ഇതിനിടയില്‍ തത്ത്വചിന്തകളും ദര്‍ശനങ്ങളും അധികരിച്ചെഴുതിയ ഗ്രന്ഥങ്ങളും, പ്രഭാഷണങ്ങളും അദ്ദേഹത്തിന്‍െറ ഖ്യാതി വര്‍ധിപ്പിച്ചു.
അതുകൊണ്ടുതന്നെയാണ് 1947 ആഗസ്റ്റ് 14ന് രാത്രിയില്‍ സ്വാതന്ത്ര്യദിനം പിറക്കുംവരെ പ്രഭാഷണത്തിന് അദ്ദേഹത്തെ നിശ്ചയിച്ചത്. ഭാരതീയ ദര്‍ശനങ്ങളുടെയും തത്ത്വചിന്തകളുടെയും പ്രകാശം പൊഴിച്ച ആ വാഗ്ധോരണിക്ക് ഒടുവിലാണ് സ്വാതന്ത്ര്യദിനം പിറന്നത്.
സ്വാതന്ത്ര്യത്തിനുശേഷം അന്നത്തെ സോവിയറ്റ് യൂനിയനില്‍ അംബാസഡറായി ഡോ. രാധാകൃഷ്ണനെ നിയോഗിച്ചു. രണ്ടുവര്‍ഷക്കാലം അംബാസഡര്‍ പദവി വഹിച്ച് മടങ്ങുമ്പോള്‍ ഡോ. രാധാകൃഷ്ണനെക്കുറിച്ച് സ്റ്റാലിന്‍ പറഞ്ഞത് ‘ഒരു മനുഷ്യനോടെന്നവിധം എന്നോട് പെരുമാറിയ ആദ്യത്തെയാള്‍’ എന്നായിരുന്നു. പിന്നീട് 10 വര്‍ഷം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി. തുടര്‍ന്ന് രാഷ്ട്രപതിയായി. അധ്യാപകനായി ജീവിതം ആരംഭിച്ച് ആഗ്രഹിച്ച പദവികളെല്ലാം നേടാന്‍ കഴിയുന്ന വ്യക്തിത്വത്തിന്‍െറ ജന്മദിനം അധ്യാപകദിനമാക്കിക്കൊണ്ട് അധ്യാപകന്‍െറ മഹത്ത്വം രാഷ്ട്രം വാഴ്ത്തി.
ಸೆಪ್ಟಂಬರ್ 5 ಶಿಕ್ಷಕ ದಿನ ...
                   ಸೆಪ್ಟಂಬರ್ 5 ರಂದು ಶಿಕ್ಷಕರ ದಿನವಾಗಿ  ಆಚರಿಸಲಾಗುತ್ತದೆ. ಸ್ವತಂತ್ರ ಭಾರತದ ದ್ವಿತೀಯ ರಾಷ್ಟಪತಿ ಡಾಕ್ಟರ್ ಸರ್ವಪಲ್ಲಿ ರಾಧಾಕ್ರಷ್ಣನ್ ಅವರ ಜನ್ಮದಿನ. ಡಾ। ರಾಧಾಕ್ರಷ್ಣನ್ ಅವರು 1888 ಸೆಪ್ಟಂಬರ್ 5  ರಂದು ತಮಿಳುನಾಡಿನ ಚಿತ್ತೂರು ಜಿಲ್ಲೆಯ ತಿರುತ್ತಣಿಯಲ್ಲಿ ಜನಿಸಿದರು. ಸರ್ವಪಲ್ಲಿ ಎಂಬುದು ಅವರ ಮನೆತನದ ಹೆಸರು. ರಾಧಾಕ್ರಷ್ಣನ್ ಎಂಬುದು ಅವರ ತಂದೆ ತಾಯಿ ಇಟ್ಟ ಮುದ್ದಿನ ಹೆಸರು. ಪ್ರಾಥಮಿಕ ಮತ್ತು ಪ್ರೌಢ ಶಿಕ್ಷಣವನ್ನು ಮುಗಿಸಿದ ಬಳಿಕ ತತ್ವಜ್ಞಾನ ವಿಷಯದ ಮೇಲೆ ಬಿ.ಎ. ಮತ್ತು ಎಮ್.ಎ. ಪದವಿಯನ್ನು ಪೂರೈಸಿದರು. ಬಳಿಕ ಅನೇಕ ವರ್ಷಗಳ ಕಾಲ ಪ್ರಾಧ್ಯಾಪಕರಾಗಿ ಸೇವೆಗೈದರು. ಅನಂತರ ಕೆಲವು ವಿಶ್ವವಿದ್ಯಾಲಯಗಳ ಉಪಕುಲಪತಿಗಳಾಗಿಯೂ ಸೇವೆಗೈದರು.  ಶಿಕ್ಷಣ ಕ್ಷೇತ್ರದಲ್ಲಿ ಡಾ।ರಾಧಾಕ್ರಷ್ಣನ್  ಅವರ   ಸಾಧನೆಯನ್ನು ಮೆಚ್ಚಿ ಬ್ರಿಟನ್ ಆಕ್ಸ್ ಪೋರ್ಡ್ ವಿ.ವಿ ಮತ್ತು ಅಮೇರಿಕಾದ ಹಾರ್ವರ್ಡ್ ವಿ.ವಿ. ಅವರಿಗೆ ಗೌರವ ಡಾಕ್ಟರೇಟ್ ಬಿರುದು ನೀಡಿ ಗೌರವಿಸಿತು. 1952 ರಲ್ಲಿ ಭಾರತದ ಶಿಕ್ಷಕನೊಬ್ಬ ಮೊಟ್ಟಮೊದಲ ಉಪರಾಷ್ಟ್ರಪತಿಯಾಗಿ ಡಾ। ರಾಧಾಕ್ರಷ್ಣನ್ ಆರಿಸಲ್ಪಟ್ಟರು. ಅವರ ಅಪಾರ ಸೇವೆಯನ್ನು ಗುರುತಿಸಿ ಗೌರವಿಸಿದ ಭಾರತ ಸರಕಾರ ಉಪರಾಷ್ಟ್ರಪತಿ ಹುದ್ದೆಯಲ್ಲಿರುವಾಗಲೇ ಅವರಿಗೆ ಭಾರತ ರತ್ನ ಪ್ರಶಸ್ತಿ ನೀಡಿ ಗೌರವಿಸಿತು. ಡಾ. ರಾಜೇಂದ್ರ ಪ್ರಸಾದರ ನಂತರ ಡಾ. ರಾಧಾಕ್ರಷ್ಣನ್ ಭಾರತದ ಎರಡನೇ ರಾಷ್ಟ್ರಪತಿಯಾಗಿ ಆಯ್ಕೆಯಾದರು. ತಮ್ಮ ಅಧಿಕಾರಾವಧಿಯಲ್ಲಿ ದೇಶದ ಏಳಿಗೆಗಾಗಿ ಅವಿರತ ದುಡಿದರು.
 ಭಾರತೀಯ ಶಿಕ್ಷಣಕ್ಕೆ ಒಂದು ಅರ್ಥವತ್ತಾದ ಚೌಕಟ್ಟನ್ನು ನೀಡುವ ಮೂಲಕ ಶಿಕ್ಷಣ ಕ್ಷೇತ್ರ ,ತತ್ವ ಜ್ಞಾನ , ದೇಶದ ಅಭಿವ್ರದ್ಧಿಗಾಗಿ ತಮ್ಮ ಜೀವನವನ್ನೇ ಮುಡಿಪಾಗಿಟ್ಟಿದ್ದ ಡಾ। ರಾಧಾಕ್ರಷ್ಣನ್ ಭಾರತೀಯರ ಮನದಲ್ಲಿ ಅಚ್ಚಳಿಯದ ಛಾಪೊತ್ತಿದ್ದಾರೆ . ಓರ್ವ ಶ್ರೇಷ್ಟ ಶಿಕ್ಷಣ ತಜ್ಞ ರಾಗಿದ್ದ ಅವರ ಜನ್ಮದಿನವಾದ ಸೆಪ್ಟಂಬರ್ 5 ನ್ನು ಶಿಕ್ಷಕ ದಿನವಾಗಿ ಆಚರಿಸುತ್ತಾರೆ. ಶಿಕ್ಷಣದ ಬಗ್ಗೆ ಅಪಾರ ಚಿಂತನೆಹೊಂದಿದ್ದ ಅವರು ಶಿಕ್ಷಕರ ಬಗ್ಗೆ ಹೆಚ್ಚಿನ ಗೌರವಹೊಂದಿದ್ದರು . ಪ್ರತಿಯೊಬ್ಬ ಶಿಕ್ಷಕರೂ ಉದಾತ್ತ ಮೌಲ್ಯಗಳನ್ನಾಧರಿಸಿದ ಉನ್ನತ ವ್ಯಕ್ತಿತ್ವವನ್ನು ಪಡೆಯಬೇಕು ಎಂಬುದಾಗಿ ಹೇಳುತ್ತಿದ್ದರು.
   ಗುರುವಿನ ಸ್ಥಾನ ಮತ್ತು ಪ್ರಭಾವ ಬಹಳ ಮಹತ್ವವಾದದ್ದು. ಹಾಗೂ ಮಹಾ ಪವಿತ್ರವಾದದ್ದು. ವಿದ್ಯಾರ್ಥಿಗಳ ವ್ಯಕ್ತಿತ್ವದ ವಿಕಾಸ, ಸುಪ್ತ ಪ್ರತಿಭೆ ಹೊರಹೊಮ್ಮುವಿಕೆಯ ಕ್ರಿಯೆ ಸಮರ್ಪಕವಾಗಿ ಆಗುವುದರಲ್ಲಿ ಶಿಕ್ಷಕರ ಪಾತ್ರ ಗಮನಾರ್ಹವಾದುದಾಗಿದೆ. ಜ್ಞಾನ ಮತ್ತು ಅದನ್ನು ವಿದ್ಯಾರ್ಥಿಗಳ ಹಿತಕ್ಕಾಗಿ ಹೇಳಿಕೊಡುವ ಆಸಕ್ತಿ ಹಾಗೂ ಶ್ರದ್ಧೆ ಇವುಗಳು ಶಿಕ್ಷಕರಲ್ಲಿ ಇರಬೇಕಾದ ಎರಡು ಪ್ರಮುಖ ಅಂಶಗಳಾಗಿವೆ. ಭಾರತೀಯ ಸಂಸ್ಕ್ರತಿಯ ಒಳ್ಳೆಯ ಅಂಶಗಳನ್ನು, ಜಾತ್ಯಾತೀತ ಭಾವನೆಯನ್ನು , ವೈಜ್ಞಾನಿಕ ಮನೋಭಾವ, ರಾಷ್ಟ್ರಪ್ರೇಮವನ್ನು ಬಿತ್ತಿ ಬೆಳೆಸಬೇಕು.ಕಾಯಾ ವಾಚಾ ಮನಸಾ ನಿಷ್ಠೆಯಿಂದ  ಇದ್ದು ವಿದ್ಯಾರ್ಥಿಗಳ ಮೇಲೆ ಪ್ರಭಾವ ಬೀರಬೇಕು.